IndiaKeralaLatest

അവശ്യസേവന ലഭ്യത: കേരളം മികച്ചതെന്ന് സാമ്പത്തിക സര്‍വേ

“Manju”

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുള്ള അവശ്യസേവന ലഭ്യതയില്‍ കേരളം ഏറെ മെച്ചമാണെന്ന് സാമ്പത്തിക ധനമന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ട്. 2012നെ അപേക്ഷിച്ച്‌ 2018ല്‍ കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഡല്‍ഹി. ഗോവ, സിക്കിം എന്നിവയുടെ നിലവാരമാണ് ഏറെ മുന്നിലുള്ളത്.
ഒഡീഷ, ബംഗാള്‍, ത്രിപുര, ജാ‌ര്‍ഖണ്ഡ് എന്നിവയുടെ സ്ഥിതി മെച്ചമല്ല. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസേവനം, ജലം, ശുചിത്വം തുടങ്ങിയവയുടെ ലഭ്യതയാണ് സര്‍വേയില്‍ പരിശോധിച്ചത്. ഈരംഗത്ത് നഗരങ്ങളുടെ കാര്യത്തിലും കേരളം മുന്നിലുണ്ട്.
അതേസമയം, അവശ്യസേവന ലഭ്യത രാജ്യത്ത് മെച്ചപ്പെടുന്നുണ്ടെങ്കിലും നഗരങ്ങളെ അപേക്ഷിച്ച്‌ ഗ്രാമങ്ങളുടെ സ്ഥിതി മെച്ചമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമാക്കി ഈ അന്തരം ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
സാമ്പത്തിക സര്‍വേ സ്ത്രീസൗഹൃദം
തൊഴില്‍ മേഖലയില്‍ സ്‌ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
 തുല്യവേതനം വനിതകള്‍ക്കും നല്‍കണം
 സ്ഥാനക്കയത്തിനും തുല്യ പരിഗണന കൊടുക്കണം
 കുടുംബാന്തരീക്ഷ തുല്യ തൊഴിലിടം ഉറപ്പാക്കണം
 ചൈല്‍ഡ് കെയര്‍ സൗകര്യം വേണം
 ആരോഗ്യ, സാമൂഹികക്ഷേമ ആനുകൂല്യങ്ങളിലും തുല്യ പരിഗണന വേണം

Related Articles

Back to top button