IndiaLatest

ഗോതമ്പ് വില എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

“Manju”

ഡല്‍ഹി: ഗോതമ്പ് വില എട്ട് മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ഉത്സവ വിപണിയുടെ ശക്തമായ ഡിമാന്‍ഡും അതനുസരിച്ചു വിതരണം എത്താത്തതുമാണ് ഗോതമ്പ് വില ഉയരാന്‍ കാരണം. ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ആഭ്യന്തര മില്ലുകള്‍ക്ക് വിദേശത്തു നിന്നും ഗോതമ്ബു വാങ്ങല്‍ അപ്രായോഗികമാക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഗോതമ്ബു വില വര്‍ധിച്ചത് കേന്ദ്ര സര്‍ക്കാരിന് തലവേദനയായി മാറാനാണ് സാധ്യത. നിലവില്‍ വിതരണം വര്‍ധിപ്പിക്കാന്‍ തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. അതിനായി കൂടുതല്‍ സ്റ്റോക്കുകള്‍ സര്‍ക്കാര്‍ വിപണിയില്‍ വിറ്റഴിക്കും.

ഗോതമ്പ് വില ഉയരുന്നത് ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമാകും. ഡല്‍ഹിയിലെ ഗോതമ്പ് വില ചൊവ്വാഴ്ച 1.6% ഉയര്‍ന്ന് മെട്രിക് ടണ്ണിന് 27,390 രൂപ ആയി ഉയര്‍ന്നു. ഫെബ്രുവരി 10 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ വിലയില്‍ ഏകദേശം 22% വര്‍ധനയാണ് ഉണ്ടായത്.

ഉത്സവ സീസണില്‍ ഗോതമ്പിന്റെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നികുതി രഹിത ഇറക്കുമതിക്ക് അനുമതി നല്‍കണമെന്ന് റോളര്‍ ഫ്ലോര്‍ മില്ലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പ്രമോദ് കുമാര്‍ എസ് പറഞ്ഞു. എന്നാല്‍ ഗോതമ്പിന്റെ 40 ശതമാനം ഇറക്കുമതി നികുതി നിര്‍ത്തലാക്കാന്‍ ഇന്ത്യക്ക് ഉടനടി പദ്ധതിയില്ലെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചോപ്ര മുന്‍പ് സൂചിപ്പിച്ചിരുന്നു.

Related Articles

Back to top button