India

സ്ക്രാപ്പേജ് പോളിസിയുമായി കേന്ദ്രം, ആദ്യം പൊളിക്കുക വാണിജ്യ വാഹനങ്ങൾ

“Manju”

ന്യൂഡൽഹി: സ്ക്രാപ്പേജ് പോളിസിക്ക് അംഗീകാരം നൽകിയതോടെ രാജ്യത്ത് നടപടിക്രമങ്ങൾ ആരംഭിച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേർന്ന് റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററിൽ അധികം കൂട്ടും. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് സ്ക്രാപ്പേജ് പോളിസി. ഇതനുസരിച്ച് സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചുകളയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം വാണിജ്യ വാഹനങ്ങൾ ആയിരിക്കും പദ്ധതി പ്രകാരം പൊളിക്കുക എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്‌ക്രാപ്പേജ് പോളിസിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഗതാഗതമന്ത്രാലയം. ഫിറ്റ്‌നെസ് തെളിയിക്കാത്തവ മാത്രമേ പൊളിക്കേണ്ടിവരൂ. ഫിറ്റ്‌നെസ് പാസായാൽ അഞ്ച് വർഷം കൂടി വാഹനങ്ങൾ ഓടിക്കാം. അതിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തണം.

Related Articles

Back to top button