IndiaKeralaLatest

ആത്മബന്ധുക്കള്‍ക്ക് അവധൂത യാത്രയില്‍ പങ്കുചേരാം

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്ര നാളെ തിരുവനന്തപുരത്ത് എത്തിച്ചേരും. മന്ത്രിമാര്‍, എം എല്‍ എമാര്‍ മറ്റ് കലാ സാംസ്‌കാരിക രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരും രാജകുടുംബാംഗങ്ങളും ചേര്‍ന്ന് അവധൂത യാത്രാ സംഘത്തെ സ്വീകരിക്കും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് വിവേകാനന്ദ പാര്‍ക്കിലാണ് സ്വീകരണം നല്‍കുക.

യാത്രയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എല്ലാവര്‍ക്കും തിരുവനന്തപുരത്ത് നടക്കുന്ന ശാന്തിയാത്രയില്‍ പങ്കെടുക്കാമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അറിയിച്ചു. യാത്രയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048303985 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button