സിന്ധുമോള്‍ ആര്
തിരുവനന്തപുരം : പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ കോളേജ് ഒാഫ് എന്‍ജിനിയറിംഗില്‍ പുതിയ ബി. ടെക് കോഴ്സിന് അനുമതി ലഭിച്ചു. കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിന് കീഴില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് കോഴ്സിനാണ് എ.ഐ.സി.ടിയുടെയും കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം ലഭിച്ചത്. ഈ അക്കാഡമിക് വര്‍ഷത്തില്‍ ആരംഭിക്കാനിരിക്കുന്ന ബാച്ചില്‍ 60 സീറ്റുകളാണുള്ളത്.