International

ഭാഗ്യം തിമിംഗലത്തിന്റെ രൂപത്തിൽ, 49കാരിയ്ക്ക് കിട്ടിയത് രണ്ടരക്കോടിയുടെ ആമ്പർഗ്രിസ്

“Manju”

ബാങ്കോക്ക്: തായ്‌ലൻഡിലെ 49 കാരിയായ സിരിപോൺ നിയാമ്രിനെ ഭാഗ്യം തേടിയെത്തിയത് തിമിംഗലത്തിന്റെ രൂപത്തിലാണ്. നാഖോൺ സി തമ്മാരത് പ്രവിശ്യയിലെ വീടിന് സമീപമുള്ള കടൽതീരത്ത് കൂടി നടക്കുന്നതിനിടെയാണ് സിരിപോണിന് ആമ്പർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദി ലഭിച്ചത്. 6 കിലോയോളം വരുന്ന് ഈ ആമ്പർഗ്രിസിന് വിപണിയിൽ രണ്ടരക്കോടിയിലധികം വിലവരുമെന്നാണ് വിലയിരുത്തൽ.

ഫെബ്രുവരി 23നാണ് സിരിപോണിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. കടൽതീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് തീരത്തടിഞ്ഞിരിക്കുന്ന വലിയ വസ്തു ശ്രദ്ധയിൽപ്പെടുന്നത്. അടുത്ത് ചെന്നപ്പോൾ പ്രത്യേകത തോന്നി. അതെടുത്ത് വീട്ടിൽകൊണ്ടുവന്ന് അയൽക്കാർക്ക് കാണിച്ച് കൊടുത്തപ്പോഴാണ് വിലപിടിപ്പുള്ള ആമ്പർഗ്രിസ് ആണെന്ന് അറിയുന്നത്.

തന്റെ സംശയം തീർക്കാനായി തീയുടെ അടുത്ത് ചെന്നപ്പോൾ ഇത് ഉരുകുന്നതായും കണ്ടു. ആമ്പർഗ്രിസ് തന്നെയാണെന്ന് ഉറപ്പിക്കാൻ വിദഗ്ധർ എത്തുന്നതും കാത്തിരിക്കുകയാണ് സിരിപോൺ. കിട്ടുന്ന തുക ഉപയോഗിച്ച് സമൂഹത്തിന് വേണ്ടി സഹായം ചെയ്യണമെന്നാണ് തീരുമാനമെന്ന് അവർ വ്യക്തമാക്കി.

തിമിംഗലത്തിന്റെ ഛർദ്ദി ആമ്പർഗ്രിസ് എന്നാണ് അറിയപ്പെടുന്നത്. ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇവ കാണപ്പെടുന്നത്. തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹസഹായിയായ സ്രവങ്ങൾ ഉറഞ്ഞുണ്ടാകുന്ന വസ്തുവാണ് ഇത്. അധികമാവുന്ന ആമ്പർഗ്രിസ് തിമിംഗലം ഛർദ്ദി രൂപത്തിൽ പുറത്തുവിടും.

Related Articles

Back to top button