InternationalLatest

ഭീമന്‍ ബലൂണുമായി പ്രവാസികള്‍

“Manju”

അബൂദബി: ദേശീയ ദിനാഘോഷ ഭാഗമായി പ്രവാസികള്‍ നിര്‍മിച്ച ഭീമന്‍ പതാക ബലൂണ്‍ ശ്രദ്ധേയമായി. മദീനത്തു സായിദ് ഷോപ്പിങ് സെന്‍റര്‍ ജീവനക്കാരനും ദീര്‍ഘകാല പ്രവാസിയുമായ അനില്‍ കെ.ജോണാണ് ഇതിന് നേതൃത്വം നല്‍കിയത്. 10 മീറ്റര്‍ ഉയരത്തിലാണ് യു.എ.ഇ ദേശീയ പതാകയുടെ മാതൃകയില്‍ ബലൂണ്‍ നിര്‍മിച്ചത്. ബലൂണില്‍ കാറ്റു കിട്ടുന്നതിനായി മോട്ടോറും ഉപയോഗിക്കുന്നുണ്ട്. 23 വര്‍ഷമായി ഓരോ ദേശീയദിനവും വേറിട്ട രീതിയില്‍ ആഘോഷിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് അനില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ മുഖം 35,000 സ്കാര്‍ഫ് പിന്നുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ചാണ് അനില്‍ കെ. ജോണ്‍ ദേശീയദിനം ആചരിച്ചത്. ഇത്തവണയും വേറിട്ട ആഘോഷം ആലോചിച്ചാണ് ഇത്തരമൊരു ബലൂണ്‍ തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button