IndiaLatest

പിവി സിന്ധുവിന് വിജയം

“Manju”

ചൈനയിലും വിജയ സിന്ദൂരംതൊട്ട് സിന്ധു

ശ്രീജ.എസ്

സ്വിസ്സ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം തുടരുന്നു. ആദ്യ റൗണ്ട് മത്സരങ്ങളില്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു തുര്‍ക്കിയുടെ നെസ്ലിഹന്‍ യിജിറ്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-16, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.
പുരുഷ സിംഗിള്‍സില്‍ അജയ് ജയറാം 21-12, 21-13 എന്ന സ്കോറിന് തായ്‍ലാന്‍ഡിന്റെ സിത്തിക്കോം തമ്മാസിനെ പരാജയപ്പെടുത്തി. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ട് ജര്‍മ്മന്‍ എതിരാളികളെ 21-5, 21-19 എന്ന നിലയില്‍ പരാജയപ്പെടുത്തുകയായിരുന്നു.
പുരുഷ ഡബിള്‍സില്‍ ഇംഗ്ലണ്ടിന്റെ ഗ്രിംലേ സഹോദരന്മാരുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം നേടിയത്. സ്കോര്‍ : 21-18, 19-21, 21-16

Related Articles

Back to top button