International

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളത്തിന് നേരെ വ്യോമാക്രമണം; നാല് ഭീകരർ കൊല്ലപ്പെട്ടു

“Manju”

ബാഗ്ദാദ് : ഇറാഖിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സങ്കേതത്തിന് നേരെ വ്യോമാക്രമണം. ഇറാഖി സൈന്യത്തിന്റെ ആക്രമണത്തിൽ നാല്  ഭീകരർ കൊല്ലപ്പെട്ടു. ഇറാഖിന്റെ കിഴക്കൻ പ്രവിശ്യയായ ദിയാലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണം.

ജലാവാലയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഒളിസങ്കേതത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിർണ്ണായക നീക്കം. പ്രദേശത്ത് ഇനിയും ഭീകര സാന്നിദ്ധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വീണ്ടും സമാനമായ രീതിയിൽ വ്യോമാക്രമണങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രാജ്യത്തു നിന്നും ഇല്ലാതാക്കാനുളള ശ്രമങ്ങളാണ് ഇറാഖി സൈന്യം നടത്തിവരുന്നത്. ഇതിനു മുൻപും സമാന രീതിയിൽ ഭീകര താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു.

Related Articles

Back to top button