InternationalLatest

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയര്‍മാന്‍ എഡ് വുഡ്വാര്‍ഡ് രാജിവെച്ചു

“Manju”

ഇംഗ്ലണ്ട് :മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയര്‍മാന്‍ എഡ് വുഡ്വാര്‍ഡ് ക്ലബിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. സൂപ്പര്‍ ലീഗ് വിവാദം യൂറോപ്പില്‍ അലയടിക്കുന്നതിനിടയില്‍ ആണെങ്കിലും വുഡ്വാര്‍ഡിന്റെ രാജി ഇതുമായി ബന്ധപ്പെട്ടതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വുഡ്വാര്‍ഡ് രാജി പ്രഖ്യാപിച്ചെങ്കിലും 2021 അവസാനം വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയര്‍മാനായി തുടരുമെന്നാണ് ക്ലബ് നല്‍കുന്ന സൂചന.

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് നടപ്പില്‍ വരുത്തുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളാണ് വുഡ്വാര്‍ഡ്. യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാമെന്ന് പ്രഖ്യാപിച്ച 12 ടീമുകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഉള്‍പ്പെട്ടിരുന്നു. അതേസമയം, ആരാധകരുടെ കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറാനുള്ള നടപടികള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Check Also
Close
Back to top button