IndiaLatest

റിലയന്‍സ് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍

“Manju”

റിലയൻസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കോവിഡ് വാക്‌സിനേഷൻ സൗജന്യം : നിത  അംബാനി

ശ്രീജ.എസ്

മുംബൈ : റിലയന്‍സ് കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക നിത അംബാനി. റിലയന്‍സിലെ ജീവനക്കാരുടെ മാതാപിതാക്കള്‍ക്കളുടെയും, കുട്ടികളുടെയും പങ്കാളികളുടെയും വാക്‌സിനേഷന്റെ മുഴുവന്‍ ചെലവും കമ്പനി വഹിക്കും. അതിനാല്‍ എല്ലാ ജീവനക്കാരോടും കൊറോണ വാക്‌സിനേഷന് വേണ്ടി ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിത അംബാനി ഇ-മെയില്‍ അയച്ചിട്ടുണ്ട്.
എല്ലാവരുടെയും സഹകരണത്തോടെ കൊറോണ മഹാമാരിയെ ഇല്ലായ്മ ചെയ്യാന്‍ നമുക്ക് സാധിക്കും. അതുവരെ സുരക്ഷിതരായി എല്ലാ മുന്‍കരുതലുകളോടും കൂടി ഇരിക്കുക. എല്ലാവരും ചേര്‍ന്നുള്ള യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് നാം നില്‍ക്കുന്നതെന്നും ഇനി ഒരുമിച്ച്‌ മുന്നേറാന്‍ നമുക്ക് സാധിക്കുമെന്നും നിത അംബാനി പറഞ്ഞു.

ഇന്ത്യയില്‍ കൊറോണ വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ ഉടന്‍ തന്നെ എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന് റിലയന്‍സ് എംഡി മുകേഷ് അംബാനിയും നിത അംബാനിയും ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് രാജ്യത്ത് രണ്ടാം ഘട്ട വാക്‌സനേഷന്‍ ആരംഭിച്ചതോടെയാണ് തീരുമാനം.

Related Articles

Back to top button