India

രാജസ്ഥാനിലും മേഘാലയയിലും ഭൂചലനം

“Manju”

ന്യൂഡൽഹി: കനത്തമഴയ്‌ക്ക് പുറമേ രാജസ്ഥാനിലും മേഘാലയയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് രാജസ്ഥാനിലെ ബിക്കാനീർ മേഖലയിൽ രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സിസ്‌മോളജി വകുപ്പാണ് വിവരം അറിയിച്ചത്. ബിക്കാനീറിൽ വടക്ക് പടിഞ്ഞാറ് 343 കിലോമീറ്റർ മാറിയാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 110 കിലോമീറ്ററോളം താഴ്ചയിലാണ് ചലനമു ണ്ടായത്. രാവിലെ 5.24നാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഇന്നു പുലർച്ചെ രണ്ടു മണിക്ക് മേഘാലയയിൽ 4.1 തീവ്രത രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വടക്ക് കിഴക്കൻ മേഖലകളിൽ മൂന്നുമാസത്തോളം തുടർച്ചയായി 20 ലേറെ ചലനങ്ങളാണ് ഹിമാലയൻ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത്.

Related Articles

Back to top button