IndiaLatest

ജാതിയുടെ പേരില്‍ അന്നദാനം വിലക്കിയ യുവതിക്ക് മന്ത്രിക്കൊപ്പം ഭക്ഷണം

“Manju”

ജാതിയുടെ പേരില്‍ യുവതിയെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് പുറത്താക്കി;  അതേയിടത്ത് മന്ത്രിക്കൊപ്പം ഭക്ഷണം | Tamil Nadu minister P K Sekar Babu  shares meal ...
തമിഴ്‌നാട്ടില്‍ ജാതിയുടെ പേരില്‍ അന്നദാനത്തില്‍ വിവേചനം കാട്ടിയെന്ന് ആരോപണം നേരിട്ട ക്ഷേത്രത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട യുവതിയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച്‌ ദേവസ്വം മന്ത്രി.
ദേവസ്വം മന്ത്രി ശേഖര്‍ ബാബുവാണ് ജാതി വിവേചനത്തിന് എതിരെ ശക്തമായ സന്ദേശം നല്‍കിയത്. മഹാബലിപുരത്തെ ക്ഷേത്രത്തിലായിരുന്നു സംഭവം.

നരിക്കുറവ സമുദായാംഗമായ അശ്വിനി എന്ന യുവതിയെ അന്നദാനത്തില്‍ നിന്നും വിലക്കിയത് യുവതി ചോദ്യം ചെയ്യുന്ന വീഡീയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം വ്യാപകമായതോടെയാണ് ദേവസ്വം മന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടത്. പിന്നാലെ ക്ഷേത്രത്തിലെത്തിയ മന്ത്രി അശ്വിനിക്കും മറ്റ് സമുദായാംഗങ്ങള്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. തിരുപ്പോരൂര്‍ എംഎല്‍എയും കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അന്നദാനത്തില്‍ പങ്കെടുത്തു.
നേരത്തെ, അന്നദാനത്തിനായി വരിയില്‍ കാത്തുനിന്ന അശ്വിനിയെ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാള്‍ വന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. ഇത് സാധുകരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. അന്നദാനത്തില്‍ ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് പുറത്ത് കൊണ്ടുവന്നുതരാമെന്നും, പുറത്ത് പോയി കാത്തുനില്‍ക്കാനും തന്നോട് ആവശ്യപ്പെട്ടു എന്നും അശ്വിനി വീഡിയോയില്‍ ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ അന്നദാനം സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമല്ലേ എന്ന് താന്‍ അയാളോട് ചോദിച്ചതായും യുവതി വ്യക്തമാക്കിരുന്നു.

Related Articles

Back to top button