KeralaLatestThiruvananthapuramThrissur

ജീവനക്കാര്‍ക്ക് കൊവിഡ്; നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. 11 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോയി.

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങള്‍ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ അനുവദിക്കാവൂ. 65 നും മേല്‍ പ്രായമുള്ളവര്‍, 10 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പുറത്തേക്കുള്ള സഞ്ചാരം നിരോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ അധ്യക്ഷയായിട്ടുള്ള ദുരന്ത നിവാരണ അതോറിട്ടി സര്‍ക്കാരിന് മുന്നില്‍ നല്‍കിയ നിര്‍ദേശങ്ങള്‍.

Related Articles

Back to top button