KeralaLatest

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

“Manju”

ശ്രീജ.എസ്

കൊച്ചി: കത്തോലിക്കാ സഭ മേജര്‍ ആ‍ര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാക്സീന്‍ സ്വീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കര്‍ദ്ദിനാള്‍ കോവിഡ് വാക്സീനെടുത്തത്. ആലഞ്ചേരിക്കൊപ്പം ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്റണി കരിയിലും പ്രതിരോധ കുത്തിവയ്പ്പെടുത്തു.

വാക്സീന്‍ നാടിന് അനുഗ്രഹമാണെന്നും എല്ലാവരും വാക്സീന്‍ എടുത്ത് സഹകരിക്കണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ആരോഗ്യമേഖലയെയും കര്‍ദ്ദിനാള്‍ പ്രശംസിച്ചു. കൊവിഡ് വന്നത് മുതല്‍ സര്‍ക്കാര്‍ വിജയിച്ച്‌ നില്‍ക്കുകയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണെന്നും കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button