IndiaKeralaLatest

എറണാകുളത്ത് ഇന്ന് കടകളടച്ച് പ്രതിഷേധം

“Manju”

എറണാകുളം: ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും (മരുന്ന്കടഒഴിച്ച്) കോവിഡ് കാല ലോക്ക്ഡൗൺ മൂലമുള്ള ദുരിതം പേറുന്നതിനാൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവിലെ 6 – മുതൽ വൈകിട്ട് – 6 വരെ കടകളടച്ചു പ്രതിക്ഷേധിക്കാൻ എ. ഐ. വി. വീ. സീ എറണാകുളം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

പ്രോട്ടോക്കോൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കുക., ലോൺ പലിശരഹിത മൊറോട്ടോറിയം അനുവദിക്കുക., വ്യാപാരികൾക്ക് വാക്സിനേഷന് മുൻഗണന നൽകുക., ലോക് ഡൗൺ സമയം കടകളടച്ച് സഹകരിക്കുമ്പോൾ ഓൺലൈൻ കച്ചവടം അനുവദിക്കാതിരിക്കുക എന്നീ കാര്യങ്ങളിൽ സർക്കാർ തീരുമാനം ആവശ്യപ്പെട്ടാണ് ഈപ്രതിഷേധം.

അനവസരത്തിലെങ്കിലും വ്യാപാരികളുടെ ആവശ്യങ്ങൾക്കു നേരെ പുറംതിരിഞ്ഞു നിൽക്കുന്ന പ്രവണതയ്ക്ക് എതിരെയാണ് സമരമെന്ന് ജില്ലാ പ്രസിഡന്റ്‌ പാറപ്പുറംരാധാകൃഷ്ണനും സെക്രട്ടറി ഏലിയാസ് ജോസഫും പറഞ്ഞു.

Related Articles

Back to top button