IndiaKerala

കണ്ണൂർ എയർപോർട്ട് വഴിയുള്ള ദേശീയ പാതയ്ക്ക് അനുമതി

“Manju”

ന്യൂഡൽഹി: കണ്ണൂർ എയർപോർട്ട് വഴിയുള്ള ദേശീയപാത വികസനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. പദ്ധതിയ്ക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പൂർണ പിന്തുണയും ഉറപ്പും നൽകി. മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. നിതിൻ ഗഡ്കരിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

പദ്ധതിയിലൂടെ മൈസൂർ വരെയുള്ള റോഡിന്റെ കേരളത്തിലെ സ്‌ട്രെച്ച് നാഷണൽ ഹൈവേയായി അപ്‌ഗ്രേഡ് ചെയ്യുകയാണ് ചെയ്യുന്നത്. ദേശീയ പാതയ്ക്ക് പുറമെ തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കിലോമീറ്റർ റിംഗ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായിട്ടുണ്ട്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നഗര വികസന പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ പിന്തുണ നൽകിയത്. ഇന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് മടങ്ങും.

Related Articles

Back to top button