KeralaLatest

ശോഭാ സുരേന്ദ്രനെ തിരിച്ചു കൊണ്ടു വരാന്‍ കേന്ദ്രനേതൃത്വം ഇടപെടും

“Manju”

കരുതലോടെ നീങ്ങാൻ ശോഭാ സുരേന്ദ്രൻ, സിപിഎമ്മിലേക്കില്ല; ഒഴിഞ്ഞുമാറി കെ.  സുരേന്ദ്രന്‍ | Sobha Surendran | Manorama News

ശ്രീജ.എസ്

കൊച്ചി: ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരേ തത്‌കാലം നടപടിയില്ല. ശോഭയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വി.മുരളീധരന്‍ പക്ഷവും ശക്തമായി വാദിച്ചെങ്കിലും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും മുതിര്‍ന്ന നേതാക്കളും ശോഭക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.

ശോഭ സുരേന്ദ്രനെ തിരികെ എത്തിക്കാന്‍ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുത്തു. ശോഭയുടെ വിട്ടുനില്‍ക്കല്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഭീഷണിയായെന്നും പുറത്താക്കണമെന്നുമായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ വാദം. എന്നാല്‍ 1200 സീറ്റില്‍ പരാജയപ്പെട്ടത് ശോഭ ഇറങ്ങാത്തത് കൊണ്ടാണെങ്കില്‍ സുരേന്ദ്രന്‍ രാജിവെച്ച്‌ ശോഭയെ പ്രസിഡന്റാക്കണമെന്ന് എതിര്‍ പക്ഷം വാദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സി.പി. രാധാകൃഷ്ണന്‍തന്നെ മുന്‍കൈയെടുക്കും.

Related Articles

Back to top button