Uncategorized

പ്രധാനമന്ത്രിയുടെ യാത്രകള്‍ കൂടുതലും രാത്രി ; അതിന് പിന്നിലെ രഹസ്യം

“Manju”

 

ഒരുപാട് വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ പ്രധാനമന്ത്രിയായ ശേഷം ഇതുവരെ അദ്ദേഹം 117 വിദേശ സന്ദര്‍ശനങ്ങളാണ് നടത്തിയിട്ടുള്ളത്.
ഏഴ് തവണ അമേരിക്ക സന്ദര്‍ശിച്ച മോദി ചൈന, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് അഞ്ച് തവണ യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹത്തന്റെ യാത്രകള്‍ക്കായി എപ്പോഴും വളരെ തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും ക്രമീകരിച്ചിരിക്കുക. ഇക്കഴിഞ്ഞ രണ്ട് ആഴ്ചയിലും പ്രധാനമന്ത്രി വളരെ തിരക്കിട്ട ഷെഡ്യൂളിലാണ് വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയത്.
ഈ മാസം ആദ്യം ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മൂന്ന് ദിവസം കൊണ്ട് സന്ദര്‍ശനം നടത്തിയ മോദി ബുദ്ധജയന്തി ദിനത്തില്‍ ഒറ്റ ദിവസം കൊണ്ട് നേപ്പാള്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി തിരിച്ചെത്തിയിരുന്നു. അടുത്ത ആഴ്ചയില്‍ അദ്ദേഹം ജപ്പാന്‍ സന്ദര്‍ശനത്തിനായി പുറപ്പെടുകയും ചെയ്യും.
മോദിയുടെ ഷെഡ്യൂളുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഒരു പ്രത്യേക പാറ്റേണുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കായി അദ്ദേഹം തിരഞ്ഞെടുക്കുന്നത് രാത്രി സമയമാണ്. യോഗങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി പകല്‍ സമയം മാറ്റി വയ്ക്കുന്ന പ്രധാനമന്ത്രി സമയം ലാഭിക്കാനായി തന്നെയാണ് യാത്രകള്‍ക്കായി രാത്രി കാലം തിരഞ്ഞെടുക്കുന്നത്.
ഒന്നിലധികം രാജ്യങ്ങളിലേക്ക് ഒന്നിച്ച്‌ സന്ദര്‍ശനം നടത്തുന്ന വേളയിലും അദ്ദേഹം ഇതേ പാറ്റേണ്‍ തന്നെയാണ് സ്വീകരിക്കുന്നത്. പകല്‍ സമയങ്ങളിലെ പരിപാടികള്‍ക്ക് ശേഷം രാത്രി അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പറക്കും.
വരാനിരിക്കുന്ന ജപ്പാന്‍ സന്ദര്‍ശനത്തിലെയും സ്ഥിതി വ്യത്യാസമല്ല. മേയ് 22 ന് രാത്രി ജപ്പാനിലേക്ക് പുറപ്പെടുന്ന നരേന്ദ്ര മോദി മേയ് 23 ന് അതിരാവിലെ ടോക്കിയോയില്‍ എത്തിച്ചേരും. അന്ന് തന്നെയാണ് പ്രധാന പരിപാടികളെല്ലാം നിശ്ചയിച്ചിരിക്കുന്നത്.
ജര്‍മ്മനിയിലും ഡെന്‍മാര്‍ക്കിലും ഒരോ രാത്രി വീതം മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്. അതുപോലെ തന്നെ ജപ്പാനിലും ഒരു രാത്രി മാത്രമാകും തങ്ങുക, തൊട്ടടുത്ത രാത്രി തിരികെ യാത്രയ്ക്കായി വിനിയോഗിക്കും.
ഈ മാസം ആകെ അഞ്ച് രാജ്യങ്ങളാണ് അദ്ദേഹത്തിന്റെ ഷെഡ്യൂളിലുള്ളത്. അതില്‍ തന്നെ മൂന്ന് രാത്രികള്‍ മാത്രമാണ് മോദി മറ്റൊരു രാജ്യത്ത് തങ്ങുന്നത്. സമയം ലാഭിക്കുന്നതിനായി നാല് രാത്രികള്‍ അദ്ദേഹം മടക്കയാത്രയ്ക്കായി ഉപയോഗിക്കുകയും, ഫ്ലൈറ്റില്‍ തന്നെ ചെലവഴിക്കുകയും ചെയ്യും.
തൊണ്ണൂറുകളില്‍ ഒരു സാധാരണ പൗരനായി യാത്ര ചെയ്തിരുന്നപ്പോഴും മോദി ഇതേ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്തും അദ്ദേഹം പകല്‍ സമയം സന്ദര്‍ശനങ്ങള്‍ക്കായി വിനിയോഗിക്കുകയും രാത്രി മുഴുവനും യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇത് വഴി ഹോട്ടല്‍ മുറികളിലെ താമസവും അത് മൂലമുള്ള അധികച്ചെലവുകളും അദ്ദേഹം ഒഴിവാക്കിയിരുന്നു. മാത്രമല്ല ഈ രീതി വഴി കൂടുതല്‍ സമയം ലാഭിക്കാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
പ്രധാനമന്ത്രിയാകുന്നതിന് മുമ്ബുള്ള സമയത്തെ യാത്രകളില്‍ പലപ്പോഴും അദ്ദേഹം വിമാനത്തിലും വിമാനത്താവളങ്ങളിലുമാണ് ഉറങ്ങിയിരുന്നത്. സമയം ലാഭിക്കാനുള്ള ഒരു ശീലമായി ഈ രീതിയെ മോദി മാറ്റുകയായിരുന്നു. അതേ രീതി തന്നെയാണ് അദ്ദേഹം ഇപ്പോഴും തുടരുന്നത്. ഇതിലൂടെ രാജ്യത്തിനായി കൂടുതല്‍ സമയം പ്രവര്‍ത്തിനാകുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്.

Related Articles

Back to top button