Uncategorized

എച്ച്‌3എന്‍2 വൈറസ്; സ്വയംചികിത്സ അപകടകരം

“Manju”

ബെംഗളൂരു: എച്ച്‌ 3 എന്‍ 2 വൈറസ് മൂലമുള്ള പനി ബാധിച്ച്‌ കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണം വീതം സംഭവിച്ച സാഹചര്യത്തില്‍, സ്വയം ചികിത്സ അപകടമെന്ന് ഡോക്ടര്‍മാര്‍. ഇന്‍ഫ്ലുവന്‍സ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും ഇത് ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമയുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.

സ്വയം ചികിത്സ അപകടകരമാണ്. എച്ച്‌ 3 എന്‍ 2 വിനെതിരെ ശുചിത്വം പാലിക്കുക, ആള്‍ക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കുക, കൈ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ പാലിക്കണം. രോഗത്തെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട. എച്ച്‌ 3 എന്‍ 2 കോവിഡ് -19 പോലെ പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന വൈറസല്ല.

ചുമ, തൊണ്ടവേദന, ജലദോഷം, പനി എന്നിവയാണ് ലക്ഷണങ്ങള്‍. അതിനാല്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങുന്നതിന് പകരം ഡോക്ടറെ കണ്ട് ചികിത്സ തേടണം. കുട്ടികള്‍, പ്രായമായവര്‍, രോഗം പിടിപെടാന്‍ തക്ക ആരോഗ്യസ്ഥിതിയിലുള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Back to top button