Kozhikode

 കുറ്റ്യാടിയിലെ വികസനം ജനം വിലയിരുത്തും: പാറക്കൽ അബ്ദുള്ള

“Manju”

വി. എം. സുരേഷ് കുമാർ

വടകര: അഞ്ച് വര്‍ഷം ഒരു പ്രതിപക്ഷ എംഎല്‍എ ആയിരുന്നിട്ട് പോലും 700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കുറ്റ്യാടി മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞെന്ന് പാറക്കല്‍ അബ്ദുള്ള. മണ്ഡലത്തിലെ വികസന കാര്യത്തില്‍ കുറ്റ്യാടിയിലെ പൊതു ജനം സംതൃപ്തരാണന്നും പാറക്കല്‍ പ്രസ്താവിച്ചു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ എംഎല്‍എ എന്ന നിലയില്‍ എല്ലാ മേഖലയിലും നടത്തി വന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും വികസന വിഷയത്തില്‍ സിപിഎമ്മുമായി പരസ്യ സംവാദത്തിന് തയ്യാറാണന്നും യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ തെരെഞ്ഞെടുക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയഞ്ചേരിയില്‍ നടത്തിയ പഞ്ചായത്ത് യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മലയില്‍ ബാലകൃഷ്ണന്‍, പി.പി.റഷീദ്, സി.പി.വിശ്വനാഥന്‍, കാട്ടില്‍ മൊയ്തു, ഹാരിസ് മുറിച്ചാണ്ടി, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, കണ്ണോത്ത് ദാമോദരന്‍, കെ.കെ.ഹമീദ്, കളത്തില്‍ അബ്ദുല്ല, എന്‍.അബ്ദുള്‍ ഹമീദ്, ടി.കെ അശോകന്‍, കെ.എം വിജയന്‍, പി.പി.ബാലന്‍, ദേവാനന്ദന്‍, മന്‍സൂര്‍എടവലത്ത്, നജീബ് ചോയിക്കണ്ടി എന്നിവര്‍ സംബന്ധിച്ചു.

 

Related Articles

Back to top button