KeralaLatest

എന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമ ;മമ്മൂട്ടി

“Manju”

 

ശ്രീജ.എസ്‌

കൊച്ചി: രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തല്ക്കാലം താല്പര്യമില്ലെന്ന് നടന്‍ മമ്മൂട്ടി. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഞാന്‍ രാഷ്ട്രീയത്തില്‍ വരുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കാറില്ല. സജീവ രാഷ്ട്രീയത്തില്‍ താല്പര്യമുള്ള ആളല്ല ഞാന്‍. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അത് സിനിമയാണ്. ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയകാന്‍ ആരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല. തല്‍ക്കാലം അതിനോട് താല്പര്യമില്ല’ , മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ദി പ്രീസ്റ്റ് വ്യാഴാഴ്ചയാണ് തീയേറ്ററിലെത്തുന്നത്. സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

Related Articles

Back to top button