IndiaLatest

കറന്‍സികളില്‍ നിന്നും ഗാന്ധിയുടെ ചിത്രം നീക്കില്ല

“Manju”

ദില്ലി : ഇന്ത്യന്‍ കറന്‍സികളില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ഉള്‍പ്പെടെയുള ചിത്രങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ പലപ്പോഴായി ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇന്ന് ധനമന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആര്‍ബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാര്‍ലമെന്‍റില്‍ പറഞ്ഞു. ആന്റോ ആന്‍റണി എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം മറുപടിയായി പറഞ്ഞത്.

 

Related Articles

Back to top button