InternationalLatest

വനിതാ ഹോക്കിയില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ

“Manju”

ടോക്കിയോ ;ഒളിമ്പിക്‌സ് മത്സരത്തില്‍ വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്.

റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്ട്രേലിയ. ഇന്ത്യയുടെ സ്ഥാനം പത്തും. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. ടോക്കിയോ ഒളിംപിക്സില്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഗുര്‍ജീത് കൗര്‍ ലക്ഷ്യം കണ്ടത്.

ഗുര്‍ജീതിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. മറുവശത്ത് ആസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധംത കര്‍ക്കാന്‍ സാധിച്ചില്ല. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്.

Related Articles

Back to top button