InternationalLatest

ഭൗമ കാന്തിക നാളെ ഭുമിയില്‍ പതിക്കും

“Manju”

നാളെ ഭൂമിയില്‍ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍. സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങള്‍ (കൊറോണല്‍ മാസ് എജക്ഷന്‍) നാളെ ഭൂമിയില്‍ പതിക്കുന്നതിനാലാണിത്. സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നാണ് കൊറോണല്‍ മാസ് എജക്ഷന്‍. ഈ കണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനെയാണ് ഭൗമ കാന്തിക കൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. ഇവ ഉയര്‍ന്ന വേഗതയില്‍ ഭൂമിയിലേക്ക് സഞ്ചരിക്കുകയാണെന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇത് സഞ്ചാരപാതയിലെ ഉപഗ്രഹങ്ങളെയും, പവര്‍ ഗ്രിഡുകള്‍ തുടങ്ങിയ മനുഷ്യനിര്‍മ്മിത ഘടനകളെയും തകര്‍ക്കും. ഭൂമിയില്‍ പതിക്കുമ്പോള്‍ നമ്മുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തുക വരെ ചെയ്‌തേക്കും.

Related Articles

Back to top button