KeralaLatest

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചു ; ആരോഗ്യമന്ത്രി

“Manju”

കോഴിക്കോട്: ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച ഫലത്തില്‍ ആണ് കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയുടെ രക്ഷിതാക്കളേയും ബന്ധുക്കളേയും അയല്‍വാസികളേയും നിരീക്ഷണത്തിലാക്കുകയും വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ അടയ്ക്കുകയും ചെയ്തു.

സാധാരണ പനിയില്‍ തുടങ്ങി അസുഖം കടുത്തതോടെയാണ് മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 104 ഡിഗ്ര പനിയും, മസ്തിഷ്‌കജ്വരവും ഛര്‍ദ്ദിയും ഉണ്ടായിരുന്ന കുട്ടി കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടയില്‍ ഡോക്ടര്‍മാക്ക് സംശയം തോന്നി സാമ്പിളുകള്‍ പരിശോധനയക്കയച്ചതിനാലാണ് ഇന്ന് നിപ്പ സ്ഥീരികരിച്ചത്. നിരീക്ഷണത്തില്‍ തുടരുന്ന ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button