KeralaLatest

കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവച്ചു

“Manju”

നേമത്ത് സീറ്റ് കിട്ടിയില്ല; വിജയന്‍ തോമസ് രാജിവച്ചു | kpcc | manorama news  | resigned | vijayan thomas | Breaking News | Manorama News

ശ്രീജ.എസ്‌

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവച്ചു. നേമത്ത് മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണു രാജിക്കു കാരണം. ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് വ്യക്തമാക്കിയിട്ടുണ്ട്. നേമം സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇതിനുള്ള സാധ്യത മങ്ങി. ഇതേത്തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.

നേമത്ത് ബിജെപിയുമായി കോണ്‍ഗ്രസ് വീണ്ടും ധാരണയിലെത്തിയെന്നും കോണ്‍ഗ്രസിനെ തിരുത്താനാണു രാജിയെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടി ഇന്നു പ്രഖ്യാപിക്കുമെന്നു കെടി‍ഡിസി മുന്‍ ചെയര്‍മാന്‍ കൂടിയായ വിജയന്‍ തോമസ് പറഞ്ഞു. പാലക്കാട് എ.വി.ഗോപിനാഥ് ഉയര്‍ത്തിയ വിമതഭീഷണി പലവട്ടമുള്ള ചര്‍ച്ചകളിലൂടെ പരിഹരിച്ചു വരികയാണ്. തൃത്താലയില്‍ വിമതസ്വരം ഉയര്‍ത്തിയ സി.വി. ബാലചന്ദ്രനെ കെപിസിസി വക്താവാക്കിയും ഒരുവിധം പ്രശ്നങ്ങളൊതുക്കി. ഇതിനിടെയാണ് തിരുവനന്തപുരത്തും എതിര്‍സ്വരങ്ങളുയരുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാനവട്ട ചര്‍ച്ച ഡല്‍ഹിയില്‍ നടക്കുമ്പോഴാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ രാജി. ഇന്നത്തെ വാര്‍ത്താസമ്മേളനം ഒഴിവാക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെവരെ കെപിസിസി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായിരുന്ന നേതാവാണ് വിജയന്‍ തോമസ്. ഇന്നലെ വൈകിട്ട് സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച്‌ എഐസിസികെപിസിസി നേതൃത്വത്തിന് കത്തയച്ചു.

Related Articles

Back to top button