IndiaLatest

ട്രെ​യി​ന്‍ അപകടത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

“Manju”

കൊല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ക്കാ​നീ​ര്‍ എ​ക്സ്പ്ര​സ് അ​പ​ക​ടം നടന്ന സ്ഥലം കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഇ​ന്ന് രാ​വി​ലെ സ​ന്ദ​ര്‍​ശി​ക്കും. അതേസമയം അപകടത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. 45 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗാ​ളി​ലെ ജല്‍​പാ​യ്ഗു​രി ജി​ല്ല​യി​ലെ മൈ​നാ​ഗു​രി​ക്ക് സ​മീ​പം ബി​ക്കാ​നീ​ര്‍-​ഗോ​ഹ​ട്ടി എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റിയാണ് അപകടമുണ്ടായത്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട 10 പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ​വ​രി​ല്‍ 24 പേ​രെ ജല്‍​പ​യ്ഗു​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 16പേ​രെ മൊ​യ്‌​നാ​ഗു​രി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ നോ​ര്‍​ത്ത് ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റും. ട്രെ​യി​നി​ലെ കോ​ച്ചു​ക​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related Articles

Back to top button