IndiaLatest

ഓൺലൈൻ ഗെയിമുകളിൽ ബയോമെട്രിക്‌സ് സംവിധാനം

“Manju”

ഡല്‍ഹി ; ഓൺലൈൻ ഗെയിമുകളിൽ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും വ്യാപകമായി ഇത്തരം ഗെയിമുകൾ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നിർദേശം.

അതത് ഐ.ഡി.കളിൽ രജിസ്റ്റർ ചെയ്ത ഫെയ്സ് ഐഡി അടിസ്ഥാനമാക്കിയാണ് ബയോമെട്രിക്സ് പ്രവർത്തിക്കുക. അച്ഛനമ്മമാരുടെയും മറ്റു മുതിർന്നവരുടെയും മുഖം രജിസ്റ്റർ ചെയ്ത ഐ.ഡി.കൾ ഉപയോഗിച്ച് കുട്ടികൾ ഗെയിമുകൾ കളിക്കുന്നത് ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ചൈനയിൽ പ്രചാരത്തിലുള്ള രീതി ഇതിനായി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ ഗെയിമുകൾ കളിച്ച് ഒട്ടേറെപ്പേർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ജീവനൊടുക്കുകയും ചെയ്ത സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Back to top button