Kerala

ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം അനവദിക്കില്ല

“Manju”

ശ്രീജ.എസ്

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രതിരോധ നടപടികളുമായി റെയില്‍വേ. പാന്‍ട്രികളില്‍ ഭക്ഷണം പാചകം ചെയ്യുന്ന നടപടി നിര്‍ത്തലാക്കിയത് തുടരും. കേരളത്തിലടക്കം നിലവില്‍ ട്രെയിനില്‍ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നില്ല.

പാക്കറ്റ് ഭക്ഷണത്തിന് വിലക്കില്ല. ഐആര്‍സിടിസിയുടെ മൊബൈല്‍ കാറ്ററിങ് യൂണിറ്റുകള്‍വഴി പാക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ബിസ്കറ്റ് തുടങ്ങിയവയും ചായ, കാപ്പി, കുടിവെള്ളം എന്നിവയും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. യാത്രക്കാര്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവരാനും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ എസി കമ്പാര്‍ട്ട്മെന്റുകളില്‍ ബെഡ്റോള്‍, തലയണ എന്നിവയുടെ വിതരണം നിര്‍ത്തിയിരുന്നു.

Related Articles

Back to top button