KeralaLatest

വേദനിക്കുന്നവരെക്കൂടി ഓർക്കുന്നതാകണം ആഘോഷങ്ങൾ – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

“Manju”

അടൂർ :ക്രിസ്തുമസും നവനത്സരങ്ങളും ആഘോഷിക്കുന്ന വേളയിൽ നമ്മുടെയിടയിൽ വേദനിക്കുന്ന നിരവധി പേരുണ്ടെന്ന് ഓർക്കണമെന്നും, അവരെക്കൂടി ഓർത്തുകൊണ്ടുള്ളതാകണം നമ്മുടെ ആഘോഷങ്ങളെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ലോകത്തിന്റെ ഒരുവശമെടുത്താൽ സന്തോഷവും മറുവശത്ത് ദുഃഖവും ചേർന്നതാണ്, യുദ്ധവും അനന്തരഫലങ്ങളായ വേദനയുംഒരുവശത്ത് നിൽക്കുമ്പോൾ മറുവശത്ത് ആഹ്ലാദവും ഉത്സവവും ഒക്കെ നടക്കുകയാണ്. ആഹ്ലാദത്തിന്റേയും സന്തോഷത്തിന്റെയും ഇടയിലുംവേദനിക്കുന്നവരെ ഓർക്കുന്നതാണ് ദൈവീകതയെന്നു പറയുന്നത്. വേദനകളെ മറച്ചുപിടിച്ച് സന്തോഷം ഭാവിക്കുന്നവരാണ് മനുഷ്യർ. തന്റെ ഉള്ളിലുള്ളതും ഭവനത്തിലുള്ളതുമായ ദുഃഖം മറ്റൊരാളുടെ മുന്നിൽ പ്രദർശിപ്പിക്കുവാൻ ആഗ്രഹിക്കാത്തവരാണ് മനുഷ്യ സ്വഭാവം.

അടൂർ മണക്കാല മാർത്തോമ ഗുരുകുലത്തിന്റെ ക്രിസ്തുമസ് കൂടിവരവിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു സ്വാമി. ഇന്ന് (16-12-2023 വൈകിട്ട് 6 മണിക്കായിരുന്നു ക്രിസ്തുമസ് കൂടിവരവ്. മാർത്തോമാ മലങ്കര മാർത്തോമാ സുറിയാനി സഭ അടൂർ ഭദ്രാസനത്തിന്റെ കീഴിൽ 13 വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമായ മാർത്തോമ ഗുരുകുലത്തിന്റെ ഡയറക്ടർ ഫാ.പോൾ ജേക്കബ് അധ്യക്ഷനായിരുന്നു. അടൂർ മണക്കാലയിലുള്ള മറ്റ് ക്രൈസ്തവ സഭകളും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിക്കുന്നതാണ് ക്രിസ്തുമസ് കൂടിവരവ് ആഘോഷം.

Related Articles

Back to top button