KannurLatest

സിഒടി നസീർ വധശ്രമ കേസ് ; കുറ്റപത്രം സമർപ്പിച്ചു

“Manju”

കണ്ണൂർ : വടകരമണ്ഡലത്തിൽ സിപിഎമ്മിനെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. 12 സിപിഎം പ്രവർത്തകർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. വധശ്രമം, നിയമ വിരുദ്ധമായി സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തലശ്ശേരി പോലീസിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

2019 മേയ് 18 നാണ് മുൻ സിപിഎം പ്രവർത്തകൻ കൂടിയായിരുന്ന സിഒടി നസീറിനെ സിപിഎം പ്രവർത്തകർ ചേർന്ന് വധിക്കാൻ ശ്രമിച്ചത്. രാത്രി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ എത്തിയ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ നസീറിന് മുകളിലൂടെ ആക്രമികൾ വാഹനം ഒടിച്ചുകയറ്റി. നിലത്തു നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നസീറിനെ ആക്രമികൾ ഇരുമ്പുവടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

Related Articles

Back to top button