IndiaLatest

രാജ്യത്തിന്​ ആശങ്കയായി മഹാരാഷ്​ട്ര

“Manju”

ന്യൂഡല്‍ഹി: രാജ്യത്തിന്​ ആശങ്കയായി മഹാരാഷ്​ട്രയില്‍ വീണ്ടും കോവിഡ്​ പടര്‍ന്നു പിടിക്കുന്നു. സംസ്ഥാനത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 15,817 ആയി ഉയര്‍ന്നു. ഇന്ന്​ മുംബൈയില്‍ മാത്രം 1,646 പേര്‍ക്ക്​ രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 56 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.ജനുവരി, ഫെ​ബ്രുവരി മാസങ്ങളില്‍ മുംബൈയിലെ രോഗികളില്‍ 90 ശതമാനവും ഫ്ലാറ്റുകളില്‍ നിന്നും റസിഡന്‍റ്​ ഏരിയകളില്‍ നിന്നുമുള്ളവരായിരുന്നു​. 10 ശതമാനം മാത്രമാണ്​ ചേരികളില്‍ നിന്നുള്ള രോഗികള്‍. എന്നാല്‍, ഇപ്പോള്‍ ചേരികളില്‍ നിന്നുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന്​ ബൃഹാന്‍-മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മുംബൈയുടെ പല പ്രദേശങ്ങളും ലോക്​ഡൗണിലേക്ക്​ നീങ്ങുകയാണ്​. സംസ്ഥാനത്ത് പൂര്‍ണമായും​ ലോക്​ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ വ്യക്​തമാക്കി

Related Articles

Back to top button