LatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ പാറ ക്വാറിയിൽ അപകടം.അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

“Manju”

വെഞ്ഞാറമൂട്ടിലെ പാറ ക്വാറിയിൽ നടന്ന അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. വെഞ്ഞാറമൂട് കീഴായിക്കോണത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പാറ ക്വറിയിൽ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മെഡിക്കൽ കോളേജിലേക്ക് പോകും വഴിയാണ് മരണപ്പെട്ടത്.
എങ്ങനെയാണ് അപകടം നടന്നത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.പാറ അപകടമാണെന്നും വാഹന അപകടം ആണെന്നും രണ്ട് അഭിപ്രായം ഉയർന്നിട്ടുണ്ട്.  ഏതാനും ദിവസങ്ങൾ മുമ്പ് തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് നിർത്തിവച്ചിരുന്ന കോറി പ്രവർത്തനം ഇന്ന് പുനരാരംഭിച്ചപ്പോഴാരായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ദുരൂഹത ആരോപിച്ച നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്
മരിച്ച തൊഴിലാളിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെഞ്ഞാറമൂട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു

Related Articles

Back to top button