Uncategorized

എഞ്ചിനീയറിംഗ് പ്രവേശനം ലഭിക്കാൻ കണക്കും സയൻസും നിർബന്ധമില്ല

“Manju”

ന്യൂഡൽഹി: എഞ്ചിനീയറിംഗ് പഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തിൽ മാറ്റം. എഞ്ചിനീയറിംഗിന് പ്രവേശനം ലഭിക്കാൻ പ്ലസ് 2 ക്ലാസുകളിൽ കണക്കും സയൻസും പഠിക്കണമെന്ന് നിർബന്ധമില്ല. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മേൽനോട്ട സമിതിയായ എഐസിടിഇയാണ് എഞ്ചിനീയറിംഗ് പഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മൂന്ന് വിഷയങ്ങളിൽ 45 ശതമാനവും അതിലധികവും മാർക്ക് നേടിയവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എഞ്ചിനീയറിംഗ് കോഴ്‌സുകൾ പഠിക്കാൻ പ്ലസ് ടു തലത്തിൽ സയൻസും കണക്കും നിർബന്ധമായിരുന്നു.

എന്നാൽ അടുത്ത അദ്ധ്യന വർഷം മുതൽ ഏതെങ്കിലും മൂന്ന് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായാൽ മതി. ഫിസിക്‌സ്, കണക്ക്, കെമിസ്ട്രി, കമ്പൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ബയോളജി, ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസസ്, ബയോ ടെക്‌നോളജി, ടെക്‌നിക്കൽ വൊക്കേഷണൽ, അഗ്രികൾച്ചറൽ, എഞ്ചിനീയറിംഗ്, ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ്, എന്റർപ്രണർഷിപ്പ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങൾ പഠിച്ചാൽ മതിയെന്നാണ് എഐസിടിഇ നിഷ്‌കർഷിക്കുന്നത്.

Related Articles

Back to top button