IndiaKeralaLatest

ദൈവദശകം കൊങ്കണി ഭാഷയിലേക്ക് മൊഴിമാറ്റിയ ആർ.എസ്.ഭാസ്ക്കറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

“Manju”

ദൈവദശകം കൊങ്കണി ഭാഷയിലേക്ക് മൊഴിമാറ്റിയ ആർ.എസ്.ഭാസ്ക്കറിന്
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

മികച്ച കൊങ്കണി സാഹിത്യ കൃതിയായി ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ആർ.എസ്.ഭാസ്ക്കറിന്റെ       ‘ യുഗപരിവർത്തനാചൊ യാത്രി’ എന്ന കവിതാ സമാഹാരമാണ് പുരസ്കാരം നേടികൊടുത്തത്. ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്.  ദില്ലിയില്‍ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകും.

ധാരാളം സാഹിത്യ രചനകൾ  ഭാസ്ക്കറിന്റെതായുണ്ട്. അക്ഷർ,നക്ഷത്ര്, അക്ഷത്, ചിന്നു മിന്നു ചാന്നൊ, ആത്മനിവേദന്,ചൈത്രകവിത കവിതാസമാഹാരങ്ങൾ കേരൾഭൂയ് ദീർഘ കവിത അക്ഷർമാല, കൊങ്കണി മലയാളം ഭാഷാ പരിചയ് എന്നിവയാണ് പ്രസീദ്ധീകൃതങ്ങളായ മുഖ്യ കൃതികൾ. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു,ബ്രഹ്മർഷീ ശ്രീനാരായണഗുരു, വാഴക്കുല, ഗൗരി എന്നീ കൃതികൾ മലയാളത്തിൽ നിന്നും കൊങ്കണിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
തുക്കാറാമിന്റെ തിരഞ്ഞെടുത്ത മറാഠി അഭംഗങ്ങൾ ‘തുക്കാറാംവാണീ’ എന്ന പേരിൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി.
കൊങ്കണി കഥകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

ആർ.എസ്.ഭാസ്ക്കറിന്റെ കവിതകൾ വിവിധ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ് പോളീഷ് ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അക്ഷർ കവിതാ സമാഹാരം ‘അക്ഷർ’ എന്ന പേരിൽ ഡോ.എ.അരവിന്ദാക്ഷൻ ഹിന്ദിയിലും യുഗപരിവർത്തനാചൊ യാത്രി ‘ട്രാവലർ ഓഫ് ദ ട്രാൻസ്ഫോർമിംഗ് ടൈംമ്സ്’ എന്ന പേരിൽ ആർ.എസ്.ശ്രീനിവാസ് ഇംഗ്ലീഷിലും വിവർത്തനം ചെയ്തു.

കേന്ദ്ര സാഹിത്യ അക്കാദമി കൊങ്കണി ഉപദേശക സമിതി അംഗം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വ കലാശാല സെനറ്റ് അംഗം, അഖിലേന്ത്യാ കൊങ്കണി പരിഷത് ഗോവ ഉപാദ്ധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.ഫോർട്ടുകൊച്ചി അമരാവതി സ്വദേശിയാണ്.

ദൈവദശകം കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ
ഗിരീഷ് ഉണ്ണിക്കൃഷ്ണൻ
ചെയർമാൻ
ദൈവദശകം കൂട്ടായ്മ

Related Articles

Back to top button