KeralaLatest

കാര്‍ താഴ്ചയിലേക്ക്‌ മറിഞ്ഞു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

“Manju”

ശ്രീജ.എസ്

വെഞ്ഞാറമൂട് : റോഡ് വളവില്‍ കാര്‍ ഏഴടിയോളം താഴ്ചയിലേക്കു മറിഞ്ഞു. വെള്ളാണിക്കല്‍ ഇക്കോ ടൂറിസം മേഖലയിലേക്കുള്ള വഴിയിലാണ് അപകടം. കാറോടിച്ചിരുന്ന, ചുള്ളിമാനൂര്‍ ഷീബ മന്‍സിലില്‍ ലിഷാദ്(22) അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. കുഴിയിലേക്കു തെന്നിമറിഞ്ഞ കാര്‍, ഏഴടി താഴ്ചയില്‍ ഒരു മരത്തിലിടിച്ചു നിന്നു.

വെഞ്ഞാറമൂട് ഫയര്‍ റസ്ക്യൂ പ്രവര്‍ത്തകരെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കാര്‍ റോഡിലേക്കു കയറ്റി. അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ നസീര്‍, രാജേന്ദ്രന്‍ നായര്‍, ഫയര്‍ റസ്ക്യൂ ഓഫീസര്‍മാരായ ദിനു, ബിജേഷ്, രഞ്ജിത്ത്, അന്‍സര്‍, കിരണ്‍, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Related Articles

Back to top button