IndiaKeralaLatest

ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജാദ് അഫ്ഗാനിയെ സുരക്ഷാസേന വധിച്ചു

“Manju”

ജമ്മു കാശ്മീര്‍: ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജാദ് അഫ്ഗാനിയും രണ്ട് കൂട്ടാളികളും ജമ്മു കാശ്മീരിലെ ഷോപ്പിയാനയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തുനിന്നും വിദേശ നിര്‍മിത തോക്കുകളടക്കമുളള ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. തീവ്രാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാനികളില്‍ ഒരാളാണ് അഫ്ഗാനി.

യുബിജില്‍ ഷെല്‍ ഘടിപ്പിച്ച എകെ-47 റൈഫിള്‍ അമേരിക്കന്‍ നിര്‍മിത എം-4 കാര്‍ബൈന്‍ ഷെല്‍ എന്നിവയാണ് സംഭവ സ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തിയത്. അഫ്ഗാനിയെ ഉന്‍മൂലനം ചെയ്ത ഷോപ്പിയാന പൊലീസിനെയും സ്‌പെഷ്യല്‍ ഫോഴ്സിനെയും കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അഭിനന്ദിച്ചു.

മാര്‍ച്ച്‌ 13 നായിരുന്നു ഇതിനു മുന്‍പ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അന്ന് ജഹാംഗീര്‍ അഹമ്മദ് വാനി എന്ന തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. വാനിക്ക് ലഷ്‌കറെ തൊയ്ബയുമായി ബന്ധമുളളതായും ഷോപ്പിയാനയിലെ രഘ് നര്‍അപോര സ്വദേശിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.

ഇയാള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ നടന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും സുരക്ഷാസേനയെയും സാധാരണക്കാരെയും ആക്രമിച്ച കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും പതിനാലാം ബറ്റാലിയന്‍ സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ സൈനിക നടപടിയിലാണ് ഇയ്യാള്‍ കൊല്ലപ്പെട്ടത്.

Related Articles

Back to top button