IndiaKeralaLatest

സി ബി എസ് ഇ – മലയാളം സിലബസിലെ മാറ്റങ്ങള്‍ക്ക് എതിരെ പരാതി

“Manju”

കൊച്ചി : സി ബി എസ് ഇ 2021 -22 കരികുലത്തില്‍ 9 ,10 ക്ലാസ്സുകളിലെ മലയാളം സിലബസില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ക്ക് എതിരെ പരാതി .സിലബസിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് പഠിച്ചെടുക്കാന്‍ പാടാണ് എന്നാണ് ആരോപണം .

പുതിയ സിലബസ് പഠനഭാരം ഉയര്‍ത്തും .ഈ പരിഷ്കരണം മാതൃഭാഷ പഠനത്തില്‍ നിന്നും കേരളത്തിലെ സി ബി എസ് ഇ കുട്ടികളെ അകറ്റുമെന്നും ആരോപണം .

കേരള സിലബസ് വിദ്യാലയങ്ങളിലെ അധ്യയന രീതിയും ചോദ്യങ്ങളുടെ മാതൃകയും സി ബി എസ് ഇ സിലബസില്‍ നിന്നും വിഭിന്നമാണ് .

അത് കൊണ്ട് കേരള സിലബസ് വിദ്യാര്‍ഥികളെ പോലെ ഇത്രയേറെ പാഠ്യ ഭാഗങ്ങള്‍ പഠിച്ചെടുക്കുക സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് അസാധ്യമാണ് .

Related Articles

Back to top button