KeralaLatest

ഓർമകളുടെ താളുകൾ മറിച്ച് പ്രതിഭയിലെ പ്രീഡിഗ്രിക്കാർ

“Manju”

പി.വി.എസ്

മലപ്പുറം: പ്രതിഭ കോളേജ് പുന്നയൂർക്കുളത്ത് 1990 ബാച്ച് പ്രീഡിഗ്രി വിദ്യാർത്ഥികൾ അൽ ഹിന്ദ് അക്കാഡമി ഹാളിൽ .30 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി. പ്രീഡിഗ്രികഴിഞ്ഞ് പലരും ഉപരി പഠനവും ചിലർ ജോലിയുമായും വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങിയവരാണ് വീണ്ടും ഒത്തുകൂടിയത്. കഴിഞ്ഞ ദിവസം എടപ്പാളിലാണ് ഒരുമിച്ചത്. ഒപ്പം കണ്ടെത്തിയ സന്തോഷവും കളിതമാശകൾ പറഞ്ഞും പഴയ വിദ്യാർത്ഥി വിദ്യാർത്ഥിനികളായി. പ്രധാനമായും മൊബൈലിൽ ഫോട്ടോ എടുക്കൽ ആയിരുന്നു എല്ലാവരുടേയും പ്രധാന ആനന്ദം. സൈനുദ്ധീൻ, ഹസീബ്, സനൂപ്, അനീഷ്, ഗണേഷ്, മുബാറക്, ജ്യോതി, ലത, സുഹറ, രേഖ, സുഹറ, നിഷ, സജിത, ഷജിത , സിന്ധു, ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button