KeralaLatest

നവഒലി ജ്യോതിര്‍ദിനം ദീപപ്രദക്ഷിണം ഭക്തിനിര്‍ഭരമായി സമര്‍പ്പിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം പോത്തന്‍കോട് നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗളസുദിനത്തിന്റെ ഭാഗമായി ദീപപ്രദക്ഷിണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ഗുരുനാമ മന്ത്രജപത്തോടെ ദീപവുമേന്തി ആശ്രമ പരിസരം പ്രദക്ഷിണം വെച്ചു. സ്പിരിച്ച്വല്‍ സോണില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന യജ്ഞശാലയില്‍ നിന്നും പ്രാര്‍ത്ഥനാനിര്‍ഭരമായി സങ്കല്പപ്രാര്‍ത്ഥനയോടെ സന്യാസിമാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ദീപങ്ങള്‍ ഏറ്റുവാങ്ങി നിരവധി ഭക്തജനങ്ങളാണ് ആശ്രമം സഹകരണ മന്ദിരത്തിന് പിന്നിലൂടെ ഏഴാംനമ്പര്‍ ഗേറ്റ് കടന്നു് ഗുരുവിന്റെ ഉദ്യാനത്തിലൂടെ വന്ന് ആറാം നമ്പര്‍ നാലാം നമ്പര്‍ ഗേറ്റുകള്‍ വഴി പോസ്റ്റോഫീസിന് മുന്‍വശത്തുകൂടി കടന്ന് റിസര്‍ച്ച് സോണിലൂടെ ഗേറ്റ് നമ്പര്‍ ഒന്ന് വഴി പ്രദക്ഷിണം ചെയ്ത് ഗേറ്റ് നമ്പര്‍ രണ്ട്, മൂന്ന് വഴി പ്രാര്‍ത്ഥനാലയത്തിലെത്തി ദീപം സമര്‍പ്പിച്ചത്.

Related Articles

Back to top button