IndiaLatest

കര്‍ഷകര്‍ക്കായി സ്മാര്‍ട്ട് വില്ലേജ്, ആജീവനാന്തം സൗജന്യ വൈദ്യുതിയും വെള്ളവും

“Manju”

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി സ്മാര്‍ട് വില്ലേജ് ഒരുക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സ്മാര്‍ട്ട് വില്ലേജില്‍ കര്‍ഷകര്‍ക്ക് 5 ലക്ഷം രൂപയ്‌ക്ക് സ്വന്തമായി പ്ലോട്ടും വീടും, കൂടാതെ ആജീവനാന്തം സൗജന്യ വൈദ്യുതിയും വെള്ളവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓറഞ്ചിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും, ഒരേക്കറില്‍ ഓറഞ്ച്, സോയാബീൻ, പരുത്തി എന്നിവയുടെ ഉല്‍പ്പാദനം എങ്ങനെ വര്‍ധിപ്പിക്കാമെന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ചില പോരായ്മകള്‍, ചില തെറ്റുകള്‍, ചില ഭൂപ്രശ്‌നങ്ങള്‍, കുറച്ച്‌ ജലക്ഷാമം എന്നിവയുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്ന് കര്‍ഷകരെ അഭിവൃദ്ധിപ്പെടുത്തുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Related Articles

Back to top button