InternationalLatest

ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

“Manju”

തിരുവനനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു.
പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയാണ് ഇന്ന് ദുഃഖവെള്ളിയാഴ്ചയുടെ ഭാഗമായി നടക്കുന്നത്. മലയാറ്റൂരിലേക്കും തീര്‍ഥാടകരുടെ പ്രവാഹമാണ്.

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നലെ പെസഹ ദിനം ആചരിച്ചു.ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ. വിശുദ്ധകുര്‍ബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്. റോമില്‍ നടന്ന പെസഹാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ചു.

Related Articles

Back to top button