India

ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിലല്ല വിദേശത്തേയ്ക്ക് വാക്‌സിൻ കയറ്റി അയയ്ക്കുന്നത് : ആരോഗ്യമന്ത്രി

“Manju”

ന്യൂഡൽഹി : ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ചെലവിലല്ല വിദേശ രാജ്യങ്ങളിലേയ്ക്ക് വാക്‌സിൻ കയറ്റി അയയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ കുത്തിവെപ്പ് നടത്തുന്നതിൽ കുറവ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസർക്കാർ വാക്‌സിൻ കയറ്റുമതി നടത്തുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ജനങ്ങളുടെ ചെലവിലല്ല വിദേശ രാജ്യങ്ങളിലേയ്ക്ക് വാക്‌സിൻ കയറ്റി അയയ്ക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത തല ഉദ്യോഗസ്ഥർ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. മുപ്പത് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് മൂന്ന് കോടിയോളം ജനങ്ങൾക്ക് വാക്‌സിൻ കുത്തിവെപ്പ് നടത്തിയതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകാതെ വിദേശ രാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാക്കുന്നത് സംബന്ധിച്ച കൃത്യമായ റോഡ്മാപ്പ് പുറത്തുവിടാനാണ് കോൺഗ്രസ് പറഞ്ഞത്. വാക്‌സിൻ വിതരണം സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ മറച്ചുവെയ്ക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്.

Related Articles

Back to top button