IndiaLatest

ഖാലിസ്ഥാൻ ഭീകര ബന്ധം : സംശയമുള്ള പഞ്ചാബികളെ എൻഐഎ ചോദ്യം ചെയ്യുന്നു

“Manju”

ന്യൂഡൽഹി : അതിർത്തിയിലെ പ്രക്ഷോഭത്തിൽ ഖാലിസ്ഥാൻ ഭീകരസംഘടനയുടെ സാന്നിദ്ധ്യവുമായി  ബന്ധപ്പെട്ട്   സംശയിക്കുന്ന ചിലരെ എൻഐഎ ചോദ്യം ചെയ്യുന്നു. സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന  പഞ്ചാബ് നിവാസികളെയാണ് എൻഐഎ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

റിപ്പബ്ലിക് ദിന പരേഡിൽ ഖാലിസ്ഥാൻ പതാക ഉയർത്തുന്ന പഞ്ചാബിലെ കർഷകർക്ക് 2,50,000 ഡോളർ നൽകുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ .

ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രതിഷേധത്തിൽ ഖാലിസ്ഥാൻ എസ്എഫ്‌ജെ എന്നീ സംഘടനകൾ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ടുകളുണ്ടായിരുന്നു.  പ്രതിഷേധത്തിൽ ഖാലിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറുന്നുവെന്ന് അറ്റോർണി ജനറൽ കെ. വേണപുഗോപാൽ സുപ്രീം കോടതിയിലും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ  പ്രതിഷേധക്കാർ ഡൽഹിയിൽ സംഘർഷം സൃഷ്ടിക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടുകളുമുണ്ട്.  ഇതിൻറെ അടിസ്ഥാനത്തിലാണ്    അന്വേഷണം ആരംഭിച്ചത്. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ ഓടിച്ച് കലാപം സൃഷ്ടിക്കുമെന്ന് പ്രതിഷേധക്കാർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ദേശവിരുദ്ധ ശക്തികളുടെ പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്.

Related Articles

Back to top button