IndiaLatest

എസ്‌എംഎസ് വഴി ആധാര്‍ കാര്‍ഡ് പാ൯ കാര്‍ഡുമായി ബന്ധിപ്പിക്കാം

“Manju”

Link Pan With Aadhaar | Photos, News, Videos in Malayalam - News18 മലയാളം/Kerala

ശ്രീജ.എസ്

ആധാര്‍ കാര്‍ഡ് പാ൯ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അടുത്തു കൊണ്ടിരിക്കുകയാണ്. 2021 മാര്‍ച്ച്‌ 31 ന് മുന്‍പാകെ പാ൯ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണെന്നാണ് ഇ൯കം ടാക്സ് ഡിപ്പാര്‍ട്മെന്റ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ എസ്‌എംഎസ് വഴി ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാനുള്ള സൗകര്യം ഉണ്ട്.

പുതിയ നിയമനുസരിച്ച്‌ രണ്ട് കാര്‍ഡുകളും ബന്ധിപ്പിച്ചാല്‍ മാത്രമേ ഇ൯കം ടാക്സ് ഫയല്‍ ചെയ്യാ൯ സാധിക്കുകയുള്ളൂ. നിശ്ചയിച്ച സമയത്തിനുള്ളില്‍ ഈ നിയമം പാലിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ അടക്കേണ്ടി വരും. കൂടാതെ പാ൯ കാര്‍ഡ് പ്രവര്‍ത്തന രഹിതമായി തീരുകയും ചെയ്യും. ഇത് കാരണം, ബാങ്ക് അക്കൗണ്ട് തുറക്കല്‍, പെ൯ഷ൯, സ്കോളര്‍ഷിപ്പ്, എല്‍പിജി സബ്സിഡി തുടങ്ങിയ കാര്യങ്ങളൊന്നും സാധിക്കാതെ വരും. നികുതി ദാതാക്കള്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാക്കുന്നതിന്റെ ഭാഗമായി കാര്‍ഡുകള്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ എളുപ്പത്തിലാക്കിയിട്ടുണ്ട് സര്‍ക്കാര്‍.

 ആദ്യമായി താങ്കളുടെ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ നിന്ന് 567638 അല്ലെങ്കില്‍ 56161 എന്ന നമ്പരിലേക്ക് എസ്‌എംഎസ് അയക്കേണ്ടതാണ്. UIDPAN എന്നാണ് എസ്‌എംഎസ് ചെയ്യേണ്ടത്. ഇതിന് ശേഷം ഒരു സ്പെയ്സ് ആഡ് ചെയ്തതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ശേഷം, ഒരു സ്പെയ്സ് കൂടി ആഡ് ചെയ്ത ശേഷം 10 അക്ക പാ൯ നമ്പര്‍ ആഡ് ചെയ്യുക.

എസ്‌എംഎസ് അയക്കാനുള്ള ഫോര്‍മാറ്റ ഇതാണ് : UIDPAN<12 അക്ക ആധാര്‍ നമ്പര്‍><10 അക്ക പാ൯ നമ്ബര്‍ PAN>. ഉദാഹരണത്തിന് താങ്കളുടെ ആധാര്‍ നമ്പര്‍ 108956743120 ഉം പാ൯ നമ്പര്‍ ABCD1234F എന്നും ആണെങ്കില്‍ UIDAI space 108956743120 ABCD1234F എന്നെഴുതി 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്‌എംഎസ് ചെയ്യുക.

Related Articles

Back to top button