KeralaLatestThiruvananthapuram

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

“Manju”

തിരുവനന്തപുരം; നഗരമധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതു പരിഭ്രാന്തി പരത്തി. പിഎംജി ജംക്‌ഷനു സമീപം ഇന്നലെ രാത്രി 8.15നാണു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. തമ്പാനൂരില്‍ നിന്നു ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന കാറിനാണു തീപിടിച്ചത്. ശ്രീകാര്യം സ്വദേശി സുമേഷിന്റേതാണു വാഹനം. സുഹൃത്ത് വിമലാണു കാര്‍ ഓടിച്ചിരുന്നത്.

എംജിയില്‍ എത്തിയപ്പോള്‍ കാറില്‍ നിന്നു പുക ഉയര്‍ന്നു. തീപിടിച്ചപ്പോള്‍ 2 പേരും കാര്‍ നിര്‍ത്തി പുറത്തേക്കു ചാടി. ആളിക്കത്തുന്ന തീ കണ്ടു അവിടെ നിന്നവര്‍ നിലവിളിച്ചു. കാറിന്റെ മുന്‍ഭാഗം ഭാഗികമായി കത്തി നശിച്ചു. ചെങ്കല്‍ ചൂള അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമന്നാണു പ്രാഥമിക നിഗമനമെന്ന് അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസ‌ര്‍ സുരേഷും ഗ്രേഡ് ഫയര്‍ ഓഫിസര്‍ സന്തോഷും അറിയിക്കുകയുണ്ടായി.

Related Articles

Back to top button