IndiaLatest

ലോക്ഡൗണില്‍ അകപ്പെട്ട് പോയവരെ തിരിച്ചയച്ചു; നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച്‌ പാക് വംശജര്‍

“Manju”

ന്യൂഡല്‍ഹി : കോവിഡ് കാലത്ത് രാജ്യത്ത് അകപ്പെട്ടു പോയ പാക് വംശജരെ തിരിച്ചയച്ച്‌ ഇന്ത്യ. 133 പാക് പൗരന്മാരെയാണ് വാ​ഗാ ബോര്‍ഡറിലൂടെ ഇന്ത്യ തിരിച്ചയച്ചത്. സ്‌ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് ഇന്ന് സ്വന്തം രാജ്യത്തേയ്ക്ക് തിരികെപ്പോയത്.

ഒരു വര്‍ഷത്തോളം കാലമാണ് ഇവര്‍ ഇന്ത്യയില്‍ താമസിച്ചത്. ഇത്രയും പെട്ടെന്ന് പാകിസ്ഥാനില്‍ എത്താന്‍ സഹായം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര സര്‍ക്കാരിനോടും കണ്ണീരോടെയാണ് ഇവര്‍ നന്ദി അറിയിച്ചത്. മാര്‍ച്ച്‌ 24 നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ആരംഭിച്ചത്. മാസങ്ങളോളം നീണ്ട ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് അകപ്പെട്ട നിരവധി പാക് വംശജരെ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനിലെത്തിച്ചിരുന്നു. അത്താരിവാ​ഗാ ബോര്‍ഡറിലൂടെയാണ് ഇവരെ സ്വന്തം രാജ്യത്ത് എത്തിച്ചത്.

Related Articles

Back to top button