IndiaLatest

പാക് അധിനിവേശ കശ്മീരില്‍ ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം

“Manju”

പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിച്ച്‌ ചൈന. പാക് അധിനിവേശ കശ്മീരില്‍ ചൈന പ്രതിരോധ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അധിനിവേശ കശ്മീരിലെ ഷര്‍ദ്ദ മേഖലയിലാണ് പന്ത്രണ്ടോളം ചൈനീസ് പട്ടാളക്കാരെ കണ്ടെതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പംതന്നെ സിന്ധ് മേഖലയിലും ബലൂചിസ്ഥാനിലും ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

സാമ്പത്തിക ഇടനാഴിക്ക് പുറമെ ഇപ്പോള്‍ പ്രതിരോധ മേഖലയിലേയും ചൈനപാക് ബന്ധം വ്യക്തമായിരിക്കുകയാണ്. നിലവില്‍ ചൈനയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമല്ല. പാക് സൈന്യത്തെ സഹായിക്കാനാവാം ഇത്തരത്തിലൊരു നീക്കമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button