KeralaLatest

കെ.പി. ഉമ്മര്‍ പുരസ്കാരം ഷാജന്‍ സി. മാത്യുവിന്

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മര്‍ പുരസ്കാരം പത്രപ്രവര്‍ത്തകനായ ഷാജന്‍ സി. മാത്യുവിന്. ഗായകന്‍ കെ.ജെ. യേശുദാസിന്റെ ജീവചരിത്രം പറയുന്ന ‘ഇതിഹാസ ഗായകന്‍’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. മനോരമ ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

മലയാളത്തിലെ അനശ്വര നടനായിരുന്ന കെ.പി. ഉമ്മറിന്റെ പേരില്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അനുസ്മരണവേദിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. അടുത്ത മാസം 9ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എംപി പുരസ്കാരം ഷാജന്‍ സി. മാത്യുവിന്സ മ്മാനിക്കുമെന്നു സമിതി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button